Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dj Party

ത​ല​സ്ഥാ​ന​ത്ത് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ൽ ഗു​ണ്ട​ക​ൾ വേ​ണ്ട; നി​ർ​ദേ​ശ​വു​മാ​യി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ൽ ഗു​ണ്ട​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി പോ​ലീ​സ്. ഡി​ജെ പാ​ർ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ളി​ൽ ഗു​ണ്ടാ ലി​സ്റ്റി​ൽ​പെ​ട്ട​വ​രെ പ​ങ്കെ​ടു​പ്പി​ക്ക​രു​തെ​ന്നാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റു​ടെ നി​ർ​ദേ​ശം.

ഗു​ണ്ടാ ലി​സ്റ്റി​ലോ കാ​പ്പാ കേ​സു​ക​ളി​ലോ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രെ ഡി​ജെ പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ച്ചാ​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ന​ട​ത്തി​പ്പു​കാ​ർ​ക്കാ​യി​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​രം പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ എ​ഴു​തി സൂ​ക്ഷി​ക്ക​ണം, അ​വ​രെ പ​രി​ശോ​ധി​ക്ക​ണം, ആ​യു​ധ​ങ്ങ​ൾ കൈ​വ​ശ​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ത​ല​സ്ഥാ​ന​ത്ത് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി 1200 പോ​ലീ​സു​കാ​രെ​യാ​ണ് വി​ന്യ​സി​ക്കു​ക.

 

Latest News

Corehub Up